കോട്ടയം ∙ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ. ബെംഗളൂരു ഹെബ്ബാൽ ആർടി നഗറിൽ കൃഷ്ണക്കുറുപ്പ് (29) ആണ് എക്സൈസിന്റെ പിടിയിലായത്.
അന്തർ സംസ്ഥാന ബസിൽ ബേക്കർ ജംക്ഷനിൽ എത്തിയ യുവാവിന്റെ പക്കൽ നിന്നും ഹൈബ്രിഡ് ഇനത്തിൽപെട്ട 12 ഗ്രാം കഞ്ചാവ് പിടികൂടി.
ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് കോട്ടയം എക്സൈസ് റേഞ്ച് ടീം നഗരത്തിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പ്രിവന്റീവ് ഓഫിസർ രജിത്ത് കൃഷ്ണ, സിവിൽ എക്സൈസ് ഓഫിസർമാരായ ദിപിഷ്, അമൽദേവ്, രാഹുൽ മനോഹർ, വിഷ്ണു വിനോദ്, ജിഷ്ണു ശിവൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ആർ.ആശ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ അനസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

