കരിവെള്ളൂർ∙ ജലജീവൻ മിഷൻ ജോലിക്ക് വന്ന തൊഴിലാളി തോട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം മാടത്തറ സ്വദേശി എസ്.
അനീഷ് (35 ) ആണ് കൊഴുമ്മൽ വെരീക്കര തോട്ടിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് 3.30 നായിരുന്നു സംഭവം.
ഉച്ചഭക്ഷണം കഴിച്ച് അനീഷ് തോട്ടിൽ ഇറങ്ങുകയായിരുന്നു. കൂടെയുള്ള രണ്ട് പേർ കരയിൽ നിൽക്കുകയായിരുന്നു.
കുളിക്കുന്നതിനിടെ തോട്ടിൽ മുങ്ങിയ അനീഷിനെ ഒപ്പമുള്ളവർ കരിവെള്ളൂരിലെയും പയ്യന്നൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരിയാരം ഗവ.
കോളജിലേക്ക് മാറ്റി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]