ചെറുവത്തൂർ∙ കളിക്കാൻ ചെറിയ മൈതാനമെങ്കിലും വേണം. ദേശത്തിന്റെ പ്രവർത്തകരുടെ ചിന്ത എത്തിയത് നാടിന്റെ സഹായത്തോടെ വിഭവ സമാഹരണം നടത്തുക.
ഒടുവിൽ ലക്ഷ്യം വിജയം കണ്ടു. സ്വരൂപിച്ചത് 9 ലക്ഷം രൂപ.
ഇത് കൊണ്ട് സ്വന്തമാക്കിയ സ്ഥലത്ത് മൈതാനം ഒരുങ്ങണമെങ്കിൽ വേണം ഇനിയും ലക്ഷങ്ങൾ. ആക്രി പെറുക്കി 1 ലക്ഷം സ്വരൂപിച്ചു.
തന്റെ ബൈക്ക് ദേശത്തിന്റെ പ്രവർത്തകർക്ക് കൈമാറി നാടക പ്രവർത്തകനായ പ്രകാശൻ വെള്ളച്ചാൽ. ഇത്തരത്തിൽ നാടിന്റെ കൂട്ടായ്മയിൽ കളിക്കാൻ മൈതാനം ഒരുങ്ങുന്ന വേറിട്ട
കഥ നടക്കുന്നത് കൊടക്കാട് ചൂരികൊവ്വലിലാണ്.
ഒട്ടേറെ സംസ്ഥാന–ദേശീയ താരങ്ങളെ കായിക മേഖലയിൽ സംഭാവന നൽകിയ കൊടക്കാട് ചൂരികൊവ്വലിലെ ദേശം ക്ലബ് പ്രവർത്തകർ സ്വന്തമായി മൈതാനം ഉണ്ടാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ നാടിന് തന്നെ മാതൃകയാവുകയാണ്. ക്ലബ്ബിനോടുള്ള ചേർന്നുള്ള പറമ്പാണ് ഇവർ മൈതാനത്തിന് വേണ്ടി സ്വന്തമാക്കിയത്. വിഭവ സമാഹരണം നടത്തിയാണ് ഇതിനുള്ള തുക ഇവർ കണ്ടെത്തിയത്.
പറമ്പിനെ മൈതാനമാക്കി എടുക്കുക എന്നത് ഇവർക്ക് മുന്നിൽ വെല്ലുവിളി ആയിരുന്നെങ്കിലും ഇതിന് വേണ്ടിയുള്ള തുക കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ആക്രി പറക്കാനുള്ള തീരുമാനത്തിലേക്ക് ഇവർ എത്തിയത്.
ഇവരോടൊപ്പം നാടും കൂടെ നിന്നതോടെ കൈയിലെത്തിയത് ഒരു ലക്ഷം രൂപ. ഇതിനിടയിലാണ് നാടക പ്രവർത്തകനായ പ്രകാശൻ വെള്ളച്ചാൽ തന്റെ ബൈക്ക് ഇവർക്ക് നൽകിയത്.
ഇപ്പോൾ ലഭിച്ച തുക ഉപയോഗിച്ച് മൈതാനത്തിന്റെ പ്രവൃത്തിയിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് ഇവർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

