
കൊല്ലം ∙ കുട്ടികൾക്കു വിദ്യാലയ അങ്കണത്തിൽ പോഷക ഗുണമുള്ള ലഘുഭക്ഷണം, പാനീയങ്ങൾ, പഠനോപകരണങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ‘കുടുംബശ്രീ മാ കെയർ’ തുടങ്ങി. അഞ്ചൽ ഈസ്റ്റ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലയിലെ പ്രഥമ മാ കെയർ കിയോസ്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ സമയത്തു വിദ്യാർഥികൾ പഠനോപകരണ, ഭക്ഷണ ആവശ്യങ്ങൾക്കായി സ്കൂൾ വളപ്പിനു പുറത്തുപോകുന്നതു പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി ആരംഭിക്കുന്നതെന്നു പി.കെ.ഗോപൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.അംബിക കുമാരി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എ.നൗഷാദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ആർ.വിമൽചന്ദ്രൻ, അസിസ്റ്റന്റ് കോഓർഡിനേറ്റർ ബി.ഉന്മേഷ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ഇതിനു മുൻപ് കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാലയങ്ങളിൽ ‘മാ കെയർ കിയോസ്ക്കുകൾ’ ആരംഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]