
തുമ്ബയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.
അസം സ്വദേശിയായ യുവതിയെ ഗുരുതര പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 12.30 ഓടെ കുളത്തൂര്‍ ചിത്തിര നഗറിലായിരുന്നു സംഭവം. തുമ്ബയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അനീഷ് പിന്നില്‍ നിന്ന് കടന്നു പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ ഇയാള്‍ യുവതിയെ തള്ളിതാഴെയിട്ടു. പിന്നീട് യുവതി ജോലി ചെയ്ത സ്ഥലത്തെ ജീവനക്കാര്‍ ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. തുടര്‍ന്നാണ് അനീഷിനെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാവിലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.
The post തിരുവനന്തപുരത്ത് ഇതരസംസ്ഥാനക്കാരിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഒരാള്‍ പിടിയില്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]