
ചെറുതോണി ∙ സംരക്ഷണ ഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. വാഴത്തോപ്പ് പഞ്ചായത്തിലെ പാറേമാവ്, പത്ത് ഏക്കർ പനവേലിക്കാട്ടിൽ സുനിൽ കുമാറിന്റെ വീടാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായത്.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് മുറ്റത്തിന്റെ ഒരു ഭാഗത്തോടൊപ്പം സംരക്ഷണ ഭിത്തിയും നിലംപൊത്തിയത്. കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞിരുന്നു.
തുടർന്ന് വീടിന്റെ അപകടാവസ്ഥ കാണിച്ച് സുനിൽകുമാർ വില്ലേജ് ഓഫിസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കലക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സംരക്ഷണ ഭിത്തി പുനർനിർമിച്ച് വീടിനു സുരക്ഷിതത്വം ഉറപ്പാക്കാൻ നിർധന കുടുംബത്തിനു കഴിവില്ല.
അടിയന്തരമായി അധികൃതർ ഇടപെട്ട് വീടിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണു കുടുംബത്തിന്റെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]