
എടത്വ ∙ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം വാഹന ഉടമകൾക്കു വലിയ നഷ്ടമുണ്ടാക്കുന്നു. വിദ്യാർഥികൾ പലരും സൈക്കിളിലാണ് യാത്ര ചെയ്യുന്നത്.
ഉൾ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി കിടക്കുന്നതിനാൽ സൈക്കിളും ഇരുചക്ര വാഹനവുമെല്ലാം വെള്ളത്തിലാണ്. വർക്ക് ഷോപ്പിൽ കയറ്റാതെ ഓടിക്കാനാകില്ല.
അത്യാവശ്യഘട്ടങ്ങളിൽ വെള്ളത്തിലൂടെ യാത്ര ചെയ്താൽ ഇടയ്ക്കുവച്ച് വാഹനങ്ങൾ നിന്നുപോകുന്നു. പിന്നീട് സ്റ്റാർട്ട് ചെയ്ത് പുറത്ത് എത്തിക്കണമെങ്കിൽ പിക്കപ്വാൻ എത്തിച്ചു കൊണ്ടുപോകേണ്ട
അവസ്ഥയും. ഇതിന് ആയിരങ്ങളാണ് ചെലവഴിക്കുന്നത്.2018ലെ പ്രളയത്തിൽ വാഹനങ്ങൾ വെള്ളത്തിൽ കിടന്ന് തകരാറിലായപ്പോൾ ഇൻഷുറൻസ് ഉണ്ടായിരുന്നവയിൽ ചിലതിനു ആനുകൂല്യം ലഭിച്ചിരുന്നു.
അന്ന് നൂറുകണക്കിനു സൈക്കിളുകളാണ് ആക്രിവിലയ്ക്കു വിൽക്കേണ്ടി വന്നത്. എന്നാൽ സാധാരണ വെള്ളപ്പൊക്കത്തിൽ അത്തരത്തിൽ ആനുകൂല്യം ലഭിക്കാറില്ല.
കുട്ടനാട്ടിൽ പതിറ്റാണ്ടുകളായി പ്രധാന റോഡുകൾ പോലും വെള്ളത്തിലാണ്. കോടികൾ ചെലവഴിച്ചിട്ടും ഒരു റോഡുപോലും ഉയരത്തിൽ നിർമിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
പുതിയതായി നിർമിച്ച എസി, റോഡ്, എടത്വ അമ്പലപ്പുഴ റോഡ് എന്നിവയാണ് വലിയ ഉയരത്തിൽ നിർമിച്ചത്. പക്ഷേ ഇതിൽ രണ്ടിലും പല സ്ഥലത്തും വെള്ളം കയറുകയാണ്.
ഇതിനു ശാശ്വത പരിഹാരം കാണുന്നില്ലെന്നാണ് പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]