
പെരുമ്പാവൂർ ∙ പിപി റോഡിൽ അറയ്ക്കപ്പടി വാത്തിമറ്റം കവലയ്ക്കു സമീപം വെള്ളക്കെട്ട്. വഴിയാത്ര തടസ്സപ്പെടുന്നതിനൊപ്പം വാഹനങ്ങൾ പോകുമ്പോൾ വെള്ളം തെറിച്ചു ബുദ്ധിമുട്ടുണ്ടാകുന്നു.
റോഡിനു കുറുകെയുള്ള കലുങ്കു ചെളിയും മാലിന്യവും അടിഞ്ഞു തടസ്സപ്പെട്ടിട്ട് 2 മാസമായി. പൊതുമരാമത്ത് വകുപ്പ് ഇതുവരെ പ്രശ്നം പരിഹരിച്ചിട്ടില്ലെന്നാണു പരാതി. വ്യാപാര സ്ഥാപനങ്ങളിലേക്കു വെള്ളം കയറുന്ന അവസ്ഥയാണ്.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിൽ നിവേദനം നൽകിയതായി ഐഎൻടിയുസി അറയ്ക്കപ്പടി മണ്ഡലം പ്രസിഡന്റ് അലി മൊയ്തീൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]