
കോന്നി ∙ മാർത്തോമ്മാ സഭ വൈദികൻ വകയാർ ചള്ളക്കൽ റവ. വി.എസ്.
ജോൺ (74) അന്തരിച്ചു. ഉമായാറ്റുകാര, പുനലൂർ – ഇടമൺ, കുമ്പളാംപൊയ്ക, മൈലപ്ര, മല്ലശ്ശേരി, ഇലന്തൂർ, നിരണം, ആയിരൂർ, റാസൽകൈമ, ഫുജൈറ, ഷാർജ, കലയനാട്, കോട്ടയം, കോന്നി എന്നിവിടങ്ങളിൽ ഇടവക വികാരിയായിരുന്നു.
അയിരൂർ കർമേൽ മന്ദിരം, കുമ്പനാട് ധർമഗിരി മന്ദിരം എന്നിവയുടെ അഡ്മിനിസ്ട്രേറ്റർ, റാന്നി – നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടക്കുളം ടീച്ചേഴ്സ് ട്രെയിനിങ് കോളജിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
മാടപ്പള്ളിൽ – ആനപ്പാറക്കൽ കുടുംബയോഗം പ്രസിഡന്റും മുഖ്യരക്ഷാധികാരിയും ആയിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: കോഴഞ്ചേരി കാവുംതുണ്ടിയിൽ സൂസൻ ജോൺ. മക്കൾ: സാം സി.
ജോൺ, ജോജി ജോൺ. മരുമക്കൾ: ലിൻസി, ജിനു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]