
ഇരിങ്ങാലക്കുട∙ വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ അഞ്ചേരി സ്വദേശിയായ യുവതി ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഇവരുടെ ഭർത്താവ് ജീവൻ (31), അഖിലയുടെ സഹോദരൻ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38) എന്നിവരെയാണ് കേസിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ജനുവരി 22ന് തേലപ്പിള്ളിയിലുള്ള വീട്ടിൽ കയറി ജീവനും അനൂപും ചേർന്ന് യുവാവിനെ ഭീഷണിപ്പെടുത്തി ഫോൺ ബലമായി പിടിച്ചുവാങ്ങുകയും വിവാഹം മുടക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിലാണു യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
എസ്എച്ച്ഒ എം.എസ്.ഷാജൻ, പി.ആർ. ദിനേശ് കുമാർ, പി.ആർ.ക്ലീറ്റസ്, സതീശൻ, എഎസ്ഐ മെഹറുന്നീസ, അർജുൻ, തെസ്നി ജോസ്, വിനീത്, കിഷോർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]