
സിറ്റിങ് ഇന്ന്
കാസർകോട് ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇന്ന് 10.30നു പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ജില്ലാ പട്ടികജാതി വികസന വകുപ്പിന് കീഴിൽ അയ്യങ്കാളി ടാലന്റ് സേർച്ച് ആൻഡ് ഡവലപ്മെന്റ് സ്കോളർഷിപ്പിനു അപേക്ഷ ക്ഷണിച്ചു. സർക്കാർ /എയ്ഡഡ് വിദ്യാലയങ്ങളിൽ പട്ടികജാതി വിഭാഗത്തിലെ 5, 8 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ, 4, 7 ക്ലാസുകളിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികൾ, പട്ടികജാതി, ദുർബല വിഭാഗങ്ങളിലെ ‘ബി’ ഗ്രേഡ് നേടിയവർ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷാരേഖകൾ സഹിതം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസിൽ നൽകണം. അവസാന തീയതി 28.
എളേരിത്തട്ട് ∙ വെസ്റ്റ് എളേരി ഗവ. ഐടിഐ (വനിത)യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ 25ന് മുൻപ് ഓഫിസിൽ സമർപ്പിക്കണം.
ട്രേഡുകൾ: ഡെസ്ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി (1 വർഷം). വിവിധ ട്രേഡുകളിൽ ഒഴിവുള്ള 8 സീറ്റുകളിലേക്ക് എസ്സി കാറ്റഗറിയിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
0467–2341666. പിലിക്കോട്∙ ഗവ.
ഐടിഐയിൽ വെൽഡർ (നോൺ മെട്രിക്) ട്രേഡിൽ സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ ഒഴിവുകളുണ്ട്. അപേക്ഷ 21ന് 5ന് അകം ഓഫിസിൽ ലഭിക്കണം.
9747009343.
അഭിമുഖം 25ന്
ചീമേനി∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. അഭിമുഖം 25ന് 11നു പ്രിൻസിപ്പൽ ഓഫിസിൽ. 9495646060.
പ്രവേശനം ആരംഭിച്ചു
കാസർകോട് ∙ ഗവ.
ഐടിഐയിൽ ഐഎംസി നേതൃത്വത്തിൽ പ്ലസ്ടു മുതൽ യോഗ്യതകൾ ഉള്ളവർക്കു തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടെ ഇന്റർനാഷനൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ എസി മെക്കാനിക്, ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഇൻഡസ്ട്രിയൽ വിസിറ്റ്, ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം , വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനവും നൽകും.
6282238554.
അധ്യാപക ഒഴിവ്
ബേക്കൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവ്.
അഭിമുഖം നാളെ 10നു സ്കൂളിൽ. 8618353487.
കാസർകോട് ∙ നുള്ളിപ്പാടി ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി മലയാളം ഒഴിവ്.
അഭിമുഖം 21ന് 11നു സ്കൂളിൽ. ബെള്ളൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (ജൂനിയർ) മലയാളം ഒഴിവ്.
അഭിമുഖം നാളെ 10നു സ്കൂളിൽ. 9895871825.
കുണിയ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് ഒഴിവ്.
അഭിമുഖം നാളെ 11നു സ്കൂളിൽ. നീലേശ്വരം ∙ പടന്നക്കാട് നെഹ്റു കോളജ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 18ന് രാവിലെ 10ന് കോളജ് ഓഫിസിൽ നടക്കും.
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കു കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.
രാജപുരം ∙ കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്ര അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ.
94462 39065. മഡിയൻ ∙ ഗവ.
എൽപി സ്കൂളിൽ ഫുൾടൈം ലാംഗ്വേജ് ടീച്ചർ (അറബിക്) ഒഴിവ്. അഭിമുഖം നാളെ 11നു സ്കൂളിൽ.
പിഎസ്സി റാങ്ക് ലിസ്റ്റ്, ഷോർട് ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടവർക്കും എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ ഉള്ളവർക്കും മുൻഗണന. പെർള∙ പാഡ്രെ വാണിനഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 21ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.
കാഞ്ഞങ്ങാട്∙ മഡിയൻ ഗവ.യുപി സ്കൂളിൽ അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 18ന് രാവിലെ 11ന് നടക്കും.
അഭിമുഖം നാളെ
രാജപുരം ∙ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യൻ–1, ഡേറ്റ എൻട്രി ഓപ്പറേറ്റർ–1 തസ്തികകളിൽ ഒഴിവ്.
അഭിമുഖം നാളെ രാവിലെ 11ന്. ഇസിജി ടെക്നിഷ്യൻ തസ്തിക യോഗ്യത: ഗവ.അംഗീകൃത ഇസിജി ടെക്നിഷ്യൻ സർട്ടിഫിക്കറ്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ യോഗ്യത: ഗവ.അംഗീകൃത ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, പ്രവൃത്തി പരിചയം.
തീർഥാടന യാത്ര
കാഞ്ഞങ്ങാട് ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 19ന് രാവിലെ പുറപ്പെട്ട് 21ന് രാവിലെ തിരിച്ചെത്തുന്ന രീതിയിൽ നാലമ്പല ദർശന തീർഥാടന യാത്ര നടത്തുന്നു.
തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നൻ ക്ഷേത്രം എന്നിവയും ഗുരുവായൂർ, കാടാമ്പുഴ ക്ഷേത്രങ്ങളും സന്ദർശിക്കും. 9446088378. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]