
ഹരിപ്പാട് ∙ പഞ്ചായത്ത് വാഹനം അനധികൃതമായി ഓടി എന്ന് കണ്ടെത്തിയതിനെ തുടർന്ന് പെട്രോൾ ബിൽ പഞ്ചായത്ത് സെക്രട്ടറി തടഞ്ഞു വച്ചു.വീയപുരം പഞ്ചായത്ത് സെക്രട്ടറിയാണ് ബിൽ തടഞ്ഞു വച്ചത്. ഇതേ തുടർന്ന് പഞ്ചായത്ത് വാഹനത്തിന്റെ ഓട്ടം നിലച്ചു.
വാഹനത്തിന്റെ യാത്രകൾ രേഖപ്പെടുത്തുന്ന ലോഗ് ബുക്കിലെ വിവരങ്ങളും പെട്രോൾ പമ്പിലെ ബില്ലുമായി പൊരുത്തപ്പെടാത്തതിനെ തുടർന്നാണ് സെക്രട്ടറി ബിൽ പാസാക്കാതിരുന്നത്. സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചല്ല വാഹനം ഓടിയത് എന്നാണ് കണ്ടെത്തൽ.13 മാസം മുൻപാണ് പഞ്ചായത്ത് കാർ വാങ്ങിയത്.
13 മാസത്തെ പെട്രോൾ ബിൽ 1.87 ലക്ഷം രൂപയാണ്. ഇത്രയും രൂപയുടെ പെട്രോൾ അടിച്ച് ഓടിയതിന്റെ വിശദാംശങ്ങൾ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല.
പഞ്ചായത്തിന്റെ ഓട്ടം കൂടാതെ സ്വകാര്യ ആവശ്യത്തിന് കാർ ഉപയോഗിച്ചു എന്നാണ് ആക്ഷേപം.ഇതേ തുടർന്ന് രണ്ടാഴ്ചയായി കാർ ഓടുന്നില്ല.സമീപമുള്ള അങ്കണവാടിക്കു മുന്നിലേക്ക് കാർ മാറ്റി ഇട്ടിരിക്കുകയാണ്. സെക്രട്ടറിയുടെ തീരുമാനത്തിന് എതിരെ ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗങ്ങളുടെ യോഗം വൈസ് പ്രസിഡന്റിന്റെ വീട്ടിൽ വിളിച്ചു ചേർത്തിരുന്നു.
എന്നാൽ 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിലെ 4 അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എൻ.ലത്തീഫ്, സിപിഐ അംഗം ജിറ്റു കുര്യൻ, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോസഫ് ഏബ്രഹാം, കോൺഗ്രസ് അംഗം ലില്ലി വർഗീസ് എന്നിവരാണ് വിട്ടുനിന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]