
മാള ∙ റോഡരികിൽ ഭക്ഷണാവശിഷ്ടങ്ങൾ വ്യാപകമായി തള്ളിയ നിലയിൽ. ഒട്ടേറെ യാത്രക്കാരുള്ള കെ.കെ.റോഡ്, കോട്ടയ്ക്കൽ – വലിയപറമ്പ് റോഡ് എന്നിവിടങ്ങളിലാണ് ഭക്ഷണാവശിഷ്ടങ്ങൾ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളിയിരിക്കുന്നത്.
പ്ലാസ്റ്റിക് ബോട്ടിലുകളും ഇതിലുണ്ട്. ഇന്നലെ ഉച്ചയോടെ തെരുവുനായ്ക്കൾ അവശിഷ്ടങ്ങൾ കടിച്ചു കീറാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതോടെ രൂക്ഷമായ ദുർഗന്ധവും ഉയർന്നു.വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
കേറ്ററിങ് സ്ഥാപനങ്ങൾ സംസ്കരിക്കാൻ ഏറ്റെടുക്കുന്ന അവശിഷ്ടമാകാമെന്നാണ് നിഗമനം. റോഡിൽ കാടുവളർന്നു നിൽക്കുന്ന ഭാഗങ്ങളിലാണ് മാലിന്യം തള്ളിയിരിക്കുന്നത്.
പൊലീസിൽ പരാതി നൽകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]