
വിതുര∙ വൈദ്യുതി ഷോക്കേറ്റ് നിലത്ത് വീണ കുട്ടിക്കുരങ്ങന് തുണയായി ബീറ്റ് ഫോറസ്റ്റ് ഓഫിസർ. വിതുര പൊന്മുടി ഗോൾഡൻ വാലി ചെക്ക് പോസ്റ്റിനു സമീപമായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കുട്ടിക്കുരങ്ങൻ വീണിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ ബോധം ഏതാണ്ട് മറഞ്ഞു.പിടയ്ക്കാനും തുടങ്ങി. തുടർന്ന് സ്ഥലത്ത് ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിതുര കാലൻകാവ് സ്വദേശി പി.എസ്.അരുൺ കുട്ടിക്കുരങ്ങനെ കയ്യിലെടുത്ത് സിപിആർ നൽകി.
ഒരു കൂട്ടം കുരങ്ങന്മാർ തമ്മിൽ അടി കൂടുന്നതിനിടെയാണ് കുട്ടിക്കുരങ്ങന് ഷോക്കേറ്റ് താഴെ വീണത്. സിപിആർ കൊടുത്ത ശേഷം പൂർവ സ്ഥിതിയിലായ കുട്ടിക്കുരങ്ങ് പിന്നാലെ മരങ്ങൾക്കിടയിലേക്ക് മടങ്ങി.
സംഭവം കോട്ടയം സ്വദേശി മൊബൈൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]