തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിൽ ദമ്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. വട്ടപ്പാറ വേറ്റിനാട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വൈകുന്നേരം പെയ്ത കനത്ത മഴയെത്തുടർന്നാണ് ഈ ദുരന്തം സംഭവിച്ചത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.
അപകടത്തിൽ ഒഴുക്കിൽപ്പെട്ട ഓട്ടോ ഡ്രൈവർ വിദ്യാധരനെയാണ് കാണാതായത്.
ഇയാൾക്കായുള്ള തിരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ ഭാര്യയെ നാട്ടുകാർ ഉടൻ തന്നെ രക്ഷപ്പെടുത്തി.
സംഭവസ്ഥലത്ത് ഫയർഫോഴ്സും സ്കൂബാ ടീമും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനവും തിരച്ചിലും നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

