
കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന് മുഹമ്മദ് നാജില്‍(18) ആണ് മരിച്ചത്.
കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്‍ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള പൊതുകുളത്തിലാണ് അപകടമുണ്ടായത്.
ഏറെ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ കുളിക്കാന്‍ എത്താറുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാജില്‍ ഇവിടെയെത്തിയത്. അപകടം നടന്നയുടന്‍ തന്നെ നാജിലിനെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]