
സ്വന്തം ലേഖിക
കുമരകം: കുടുബപരമായ പ്രശ്നങ്ങളെത്തുടർന്ന് തിരുവാർപ്പ് സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഗ്യഹനാഥനെ മാരകായുധം ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ അച്ഛനെയും, മകനെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം തിരുവാർപ്പ്, താമരശ്ശേരി കോളനി ഭാഗത്ത് നെല്ലുവാതുക്കൽ വീട്ടിൽ വിനോദ് എം കെ(50), മകൻ വിജിത്ത് ടി വിനോദ് (25) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇരുവരും ചേർന്ന് സമീപവാസികൂടിയായ ഗ്രഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഇയാളെ വെട്ടിപ്പരിക്കൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതുവരെയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ് ഐ മാരായ സുരേഷ്, അർജ്ജുനൻ, സുനിൽ സി. പി. ഓ മാരായ ഹരിലാൽ, സെബാസ്റ്റ്യൻ എന്നിവരാണ് ഇവരെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]