
കോഴിക്കോട് ജില്ലയിൽ ഇന്ന് (08-07-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യത
∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല.
അറിയിപ്പ്
ഓറിയന്റേഷൻ പ്രോഗ്രാം
നാദാപുരം∙ പഞ്ചായത്ത് നടത്തുന്ന സിവിൽ സർവീസ് വിദ്യാർഥികൾക്കു വേണ്ടിയുള്ള ഓറിയന്റേഷൻ പ്രോഗ്രാം 13ന് കല്ലാച്ചി കമ്യൂണിറ്റി ഹാളിൽ നടക്കും. 10നു മുൻപ് റജിസ്റ്റർ ചെയ്യണം.
80862 18311.
കസ്തൂർബാ സ്കോളർഷിപ്
കോഴിക്കോട്∙ ഗാന്ധി പീസ് ഫൗണ്ടേഷൻ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി കസ്തൂർബാ സ്കോളർഷിപ് നൽകുന്നു. ഓഗസ്റ്റിൽ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
8891859525. ഗെസ്റ്റ് അധ്യാപക ഒഴിവ്
ഫാറൂഖ് കോളജ്∙ ഫാറൂഖ് ട്രെയ്നിങ് കോളജിൽ എജ്യുക്കേഷൻ വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]