ആശാ സമരം: 1000 പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 13ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ആശാ സമരത്തിന്റെ 5–ാം ഘട്ടമായ പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള 1000 പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 13ന് വൈകിട്ട് 4ന് വിഴിഞ്ഞം കരുംകുളം പഞ്ചായത്തിലെ പുതിയതുറ ജംക്ഷനിൽ രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ രാപകൽ സമരയാത്രപോലെ, 1000 പ്രതിഷേധ സദസ്സുകളും ശക്തമായ തൊഴിലാളി മുന്നേറ്റമായി തീരുമെന്ന് കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ.ബിന്ദു എന്നിവർ പറഞ്ഞു.