
ഇടുക്കി ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ചെസ് സിലക്ഷൻ ചാംപ്യൻഷിപ്; കട്ടപ്പന∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ-13 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് സിലക്ഷൻ ചാംപ്യൻഷിപ് 6ന് 10ന് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കോംപറ്റീറ്റർ പിഎസ്സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ നടക്കും. 2012 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച ജില്ലയിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം.
താൽപര്യമുള്ളവർ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെയോ ജനന സർട്ടിഫിക്കറ്റിന്റെയോ പകർപ്പ് എന്നിവ ഹാജരാക്കണം. 5ന് വൈകിട്ട് 8ന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം.
9645672111. ഒപിഅവധി
കട്ടപ്പന∙ സെന്റ് തോമസ് ദിനം പ്രമാണിച്ച് ഇന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ ഒപി വിഭാഗം അവധി ആയിരിക്കും.
ജോലി ഒഴിവ്
കുമളി∙ പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിൽ ഓവർസീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി ബിടെക് സിവിൽ എൻജിനീയറിങ്/സിവിൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ/ഡ്രാഫ്റ്റ്മാൻ സിവിൽ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ 8ന് 3 വരെ സ്വീകരിക്കും.
പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയമുള്ളവർക്കും അധിക യോഗ്യതയുള്ളവർക്കും മുൻഗണന.
ജോലി ഒഴിവ്
അടിമാലി ∙ കുഞ്ചിത്തണ്ണി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ മലയാളം, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 7ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
അടിമാലി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വർക് ഷോപ്പ് ഇൻസ്ട്രക്ടർ– മെക്കാനിക്കൽ, ട്രേഡ്സ്മാൻ–ഷീറ്റ് മെറ്റൽ, വർക്ഷോപ്പ് ഇൻസ്ട്രക്ടർ– ഇലക്ട്രിക്കൽ, ട്രേഡ്സ്മാൻ– ഇലക്ട്രിക്കൽ, എച്ച്എസ്എ പാർട്ട് ടൈം മലയാളം വിഭാഗങ്ങളിൽ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം 8ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും.
അടിമാലി ∙ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഇംഗ്ലിഷ്, സുവോളജി, മലയാളം വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 7ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
ഇടുക്കി∙ സർക്കാർ എൻജിനീയറിങ് കോളജിൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ടർണിങ്, പ്ലമിങ്, ഹൈഡ്രോളിക് എന്നീ വിഭാഗങ്ങളിൽ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവിലേക്കും കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
നാളെ 10ന് കോളജ് ഓഫിസിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862- 232477, 04862 233250, www.gecidukki.ac.in
ഇടുക്കി∙ സർക്കാർ എൻജിനീയറിങ് കോളജിൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ടർണിങ്, പ്ലമിങ്, ഹൈഡ്രോളിക് എന്നീ വിഭാഗങ്ങളിൽ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവിലേക്കും കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. നാളെ 10ന് കോളജ് ഓഫിസിൽ അഭിമുഖത്തിനായി ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 04862- 232477, 04862 233250, www.gecidukki.ac.in
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]