
വയനാട് ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓഡിയോളജിസ്റ്റ് നിയമനം
കൽപറ്റ ∙ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലിക ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം, ആർസിഐ റജിസ്ട്രേഷൻ, 3 വർഷത്തെ പ്രവൃത്തി പരിചയമാണു യോഗ്യത. 11 നു വൈകിട്ട് 5ന് അകം www.arogyakeralam.gov.in ൽ അപേക്ഷിക്കണം. 04936 202771.
അധ്യാപക നിയമനം
അമ്പലവയൽ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 4നു രാവിലെ 11ന്.
സീറ്റ് ഒഴിവ്
മാനന്തവാടി ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്കിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ ബാച്ചിൽ സീറ്റ് ഒഴിവുണ്ട്. പ്ലസ്ടു ആണു യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയവും 18 വയസ്സ് പൂർത്തിയായവർക്കും അപേക്ഷിക്കാം. 9495999669
മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ കോഴ്സുകളിൽ സീറ്റ് ഒഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. www.ihrdadmissions.orgലോ, നേരിട്ടോ അപേക്ഷ നൽകാം. പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ) കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ളവർക്ക് www.ihrdadmissions.org ൽ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് 15 ന് അകം കോളജ് ഓഫിസിൽ നൽകണം. 8547005060.
ബേസിക് ഇംഗ്ലിഷ് കോഴ്സ്
മാനന്തവാടി ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്കിൽ ബേസിക് ഇംഗ്ലിഷ് പ്രൊഫിഷൻസി കോഴ്സിലേക്കു പ്രവേശനം ആരംഭിച്ചു. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. 9495999669
ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം
മീനങ്ങാടി ∙ ഗവ പോളിടെക്നിക് കോളജിൽ വർക്കിങ് പ്രഫഷനൽസിനു രണ്ടാം വർഷ ക്ലാസുകളിലേക്കു ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് www.polyadmission.org/wp സന്ദർശിക്കാം. 9446162634.
കുടുംബ കോടതി സിറ്റിങ്
കൽപറ്റ ∙ കുടുംബ കോടതി ജഡ്ജി കെ.ആർ.സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ 11 നു ബത്തേരിയിലും 19 നു മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതൽ വൈകിട്ട് 5 വരെ സിറ്റിങ് നടക്കും.