
2018ന് ശേഷം സംസ്ഥാനത്ത് ജൂണിൽ ലഭിക്കുന്ന ഏറ്റവും മികച്ച മഴ; പക്ഷേ 4% കുറവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ ഇത്തവണ ജൂണിൽ സംസ്ഥാനത്തു 4% മഴക്കുറവ്. ജൂണിൽ ശരാശരി 648.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 620.4. 2018ന് ശേഷം ജൂണിൽ ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാൽ കാലവർഷം ആരംഭിച്ച മേയ് 24 മുതൽ ഇതുവരെയുള്ള കണക്കുപ്രകാരം 70% അധിക മഴ ലഭിച്ചു. ജലസേചന വകുപ്പിന്റെ കണക്കിൽ ഇതിലും കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ൽ 25% ഉം 2023 ൽ 60% മഴക്കുറവ് ആയിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിരുന്നു 2023ൽ. ജൂണിലെ 30 ദിവസത്തിൽ 11 ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്.
ഇത്തവണ 8 ദിവസം നേരത്തെ വന്ന കാലവർഷം തുടക്കത്തിൽ വളരെ ശക്തമായിരുന്നു. കാലവർഷം എത്തിയ മേയ് 24 മുതൽ ഇതുവരെ 20 ദിവസം സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു. മേയ് 24 പ്രകാരമുള്ള കണക്ക് പ്രകാരം എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയേക്കാൾ കൂടുതൽ മഴയാണ് ലഭിച്ചത്. രണ്ട് കണക്കിലും ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ്. ഏറ്റവും കുറവ് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ.