
വീട്ടിൽ കുടുങ്ങിയ കുട്ടിത്തേവാങ്കിനെ പിടികൂടി കാട്ടിനുള്ളിൽ തുറന്നുവിട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീതത്തോട് ∙ വീടിനുള്ളിൽ കുടുങ്ങിയ കുട്ടിത്തേവാങ്കിനെ വനപാലകരുടെ സംഘം ഏറ്റെടുത്തു കാടിനുള്ളിൽ തുറന്നു വിട്ടു.തോണിക്കടവ് കരിയിലപ്പാറ ചിറപറമ്പിൽ സിജു കമലന്റെ വീട്ടിൽ കണ്ടെത്തിയ കുട്ടിത്തേവാങ്കിനാണു റാന്നി ദ്രുതകർമ സേനയിലെ വനപാലകർ രക്ഷകരായത്. വാനര ജീവിയായ കുട്ടിത്തേവാങ്കിനു വലുപ്പം വളരെ കുറവാണ്. രാത്രിയാണു ഭക്ഷണം തേടി കാടിനു പുറത്തിറങ്ങുക. പകൽ സമയം ഇരുണ്ട പ്രദേശങ്ങളിൽ ഒളിച്ചു കഴിയുകയാണു പതിവ്.
പലപ്പോഴും മരങ്ങളിൽ തന്നെയാണു വാസം. ഉരുണ്ട കണ്ണുകളും മെലിഞ്ഞ കൈകാലുകളും ദേഹമാസകലം രോമങ്ങളും മുന്നോട്ടു നീണ്ട മൂക്കും വെളുത്ത നിറവും ഉള്ള ഇവ മിശ്രഭുക്കുകളാണ്. ഇലകളും പഴങ്ങളും ഷഡ്പദങ്ങളും ചില ഉരഗങ്ങളുമാണ് ഇഷ്ട ഭക്ഷണം. സേനയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ. രമേശ്, ബിഎഫ്ഒ മനീഷ്മോൻ, എം.എസ്. ഫിറോസ്ഖാൻ എന്നിവർ അടങ്ങിയ സംഘമാണു കുട്ടിത്തേവാങ്കിനെ ഏറ്റെടുത്തു കാട്ടിൽ തുറന്ന് വിട്ടത്.