
ജിതിൻ ജോയൽ ഹാരിമിനും ജിബീഷ് വൈലിപ്പാട്ടിനും മീഡിയ അക്കാദമി അവാർഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കേരള മീഡിയ അക്കാദമി ഫൊട്ടോഗ്രഫി അവാർഡ് (25,000 രൂപ) മലയാള മനോരമ ഫൊട്ടോഗ്രഫർ ജിതിൻ ജോയൽ ഹാരിമിന്. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് അഭയം തേടിയ കുടുംബത്തിലെ കൈക്കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തുന്ന ചിത്രത്തിനാണു പുരസ്കാരം. മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് മലയാള മനോരമ പൊന്നാനി ലേഖകൻ ജിബീഷ് വൈലിപ്പാട്ട് അർഹനായി. അരിച്ചെടുത്ത് ദുരിതജീവിതം എന്ന പരമ്പരയ്ക്കാണ് അവാർഡ്.
മറ്റ് അവാർഡുകൾ: മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ.നൗഷാദിന്. മികച്ച ഹ്യുമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ.സത്യവ്രതൻ അവാർഡ് ജനയുഗം ഇടുക്കി ലേഖകൻ ആർ.സാംബന്. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മാതൃഭൂമി പത്രാധിപസമിതിയംഗം നീനു മോഹന്. ദൃശ്യമാധ്യമ പ്രവർത്തകനുള്ള അവാർഡ് മാതൃഭൂമി ന്യൂസ് അസോഷ്യേറ്റ് എഡിറ്റർ ബിജു പങ്കജിന്. മാതൃഭൂമി ന്യൂസിലെ ആർ.കെ.സൗമ്യയ്ക്ക് സ്പെഷൽ ജൂറി പുരസ്കാരം. 25,000 രൂപയാണ് പുരസ്കാരങ്ങളുടെ തുക. ഓഗസ്റ്റിൽ നടക്കുന്ന മാധ്യമ കോൺക്ലേവിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു.