
അരുവിക്കര ഡാം–കുളക്കോട് റോഡ്: ടാറിങ് നാളെ മുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളനാട് ∙ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്ന അരുവിക്കര ഡാം–കുളക്കോട് റോഡിൽ ടാറിങ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മഴ ആണെങ്കിൽ മാറ്റമുണ്ടാകും. ഇതിനായുള്ള യന്ത്രങ്ങളും എത്തിയതോടെ ടാറിങ്ങിന് മുന്നോടിയായ ജോലികളും ആരംഭിച്ചു. എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരണത്തിന് ശേഷം കുളക്കോട് നിന്ന് സാമീലെയർ വിരിക്കുന്ന ജോലികൾ ആരംഭിച്ചു. ഇത് ഇന്ന് കൂടി വിരിച്ചതിന് ശേഷമായിരിക്കും ഇതിന് മുകളിലൂടെ ടാറിങ് ആരംഭിക്കുകയെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു. മഴ ഇല്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ ടാറിങ് ജോലികൾ പൂർത്തിയാകുമെന്നും അറിയിച്ചു.
ടാറിങ് തുടങ്ങിയാൽ റോഡിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും.നവീകരണം ആരംഭിച്ച് 4 മാസം പിന്നിട്ടിട്ടും ടാറിങ് വൈകുന്നതിനെ തുടർന്ന് നാട്ടുകാർ സമരസമിതി രൂപീകരിച്ച് ശക്തമായ പ്രതിഷേധത്തിലാണ്. റോഡിൽ മഴയായാൽ ചെളിയും വെയിലായാൽ പൊടിശല്യത്തെയും തുടർന്ന് പ്രദേശവാസികൾ വലയുകയാണ്. രണ്ടാഴ്ച മുൻപ് കരാർ കമ്പനിയുടെ വാഹനം തടഞ്ഞിട്ട നാട്ടുകാർ ഇതിന് മുന്നിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചിരുന്നു. 8.80 കോടി രൂപ ചെലവിൽ മൂന്നര കിലോമീറ്റർ വരുന്ന റോഡിൽ ഏഴ് മീറ്റർ വീതിയിൽ ആണ് ടാറിങ്.