പ്ലസ് വൺ പ്രവേശനം സീറ്റുകൾ ബാക്കിയാകും; സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ ഇന്നു കൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യത്തെ മൂന്നു ഘട്ട അലോട്മെന്റുകളും പൂർത്തിയായപ്പോൾ ഇനിയും ബാക്കിയുള്ള സീറ്റുകളുടെ എണ്ണം 1550. ജില്ലയിലെ 60 ഹയർസെക്കൻഡറി സ്കൂളുകളിലായി സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായാണ് ഈ ഒഴിവ്. 1550 സീറ്റുകളിലേക്ക് പകുതിയോളം അപക്ഷകർ മാത്രമേ ഉണ്ടാകൂ എന്നാണ് വിലയിരുത്തൽ,.സപ്ലിമെന്ററി അലോട്മെന്റിലേക്ക് ഇന്നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഓരോ സ്കൂളുകളിലും അതാത് വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിലെ സ്കൂൾ കോംബിനേഷനുകൾ മാത്രമേ ഓപ്ഷനായി തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.
അപേക്ഷ പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്മെന്റിന് പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതു നിമിത്തം പ്രവേശനം നിരാകരിക്കപ്പെട്ടവർ എന്നിവർക്കാണ് സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കാൻ അവസരം ലഭിക്കുക.കണിയാമ്പറ്റ, വാളാട്, തലപ്പുഴ, തൃശിലേരി, പെരിക്കല്ലൂർ, പനങ്കണ്ടി, വൈത്തിരി, നീർവാരം, അരപ്പറ്റ, തൊണ്ടർനാട്, എടത്തന, കുഞ്ഞോം, എന്നീ ഗവ ഹൈയർസെക്കൻഡറികളിലും മുള്ളൻകൊല്ലി സെന്റ് മേരീസ്, ബത്തേരി സെന്റ് മേരീസ്, പനമരം ലൂർദ്മാത, പൂതാടി ശ്രീനാരായണ, പുൽപള്ളി വിജയ, എരിയപ്പള്ളി ജയശ്രി, പയ്യംപള്ളി സെന്റ് കാതറിൻസ് എന്നിവിടങ്ങളിലും പത്തോ അധിലധികമോ സീറ്റുകൾ പല വിഷയത്തിലും ഒഴിവുണ്ട്.
സപ്ലിമെന്ററി അലോട്മെന്റ് കഴിഞ്ഞാലും 1000 സീറ്റുകൾ വരെ ഒഴിവു വന്നേക്കാമെന്നും കണക്കു കൂട്ടലുണ്ട്.ആദ്യത്തെ മൂന്നു ഘട്ടങ്ങളിലായി നടത്തിയ അലോട്മെന്റുകൾക്ക് ശേഷം കഴിഞ്ഞ 18നാണ് സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയത്. എന്നാൽ സപ്ലിമെന്ററി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത് 28 മുതലാണ്. സപ്ലിമെന്ററി അപേക്ഷയിലൂടെ പ്രവേശനം ലഭിക്കുന്നവർക്ക് രണ്ടാഴ്ചയിലധികം ക്ലാസുകൾ നഷ്ടപ്പെടുമെന്നതാണ് സ്ഥിതി.ജില്ലയിൽ സീറ്റുകൾ അധികമായേക്കുമെന്ന കണക്കുകൾ വരുമ്പോഴും ബത്തേരി, കൽപറ്റ എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് സീറ്റുകൾ കുറവാണെന്ന പരാതിയുണ്ട്.
പ്രത്യേകിച്ച് ബത്തേരിയിൽ. കൂടുതൽ കുട്ടികൾ പത്താം ക്ലാസ് വിജയിച്ചെത്തുന്ന ഈ മേഖലയിൽ ടൗണിലെ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ കുറവാണ്. ബത്തേരിയിൽ പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന അസംപ്ഷനിൽ ഹയർസെക്കൻഡറി വിഭാഗം ഇല്ലാത്തതും കുട്ടികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.ജില്ലയിലിത്തവണ 11640 പേർ പരീക്ഷ എഴുതിയതിൽ 11562 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ആകെയുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണം 11360 ആണ്. പത്താം ക്ലാസ് വിജയിച്ചവരിൽ ഒരു വിഭാഗം പോളിടെക്നിക് അടക്കമുള്ള മറ്റു കോഴ്സുകളിലേക്കും ജില്ലയ്ക്കു പുറത്തേക്കുമൊക്കെ പോകുമെന്നതിനാൽ എല്ലാവരും പ്ലസ് വൺ പ്രവേശനത്തിന് എത്താറില്ല. കഴിഞ്ഞ വർഷവും ജില്ലയിൽ അഞ്ഞൂറിലധികം സീറ്റുകൾ ഒഴിവായിരുന്നു.