
ഇരട്ട സഹോദരങ്ങളുടെ വിവാഹം: പുതുമണവാളനു മണവാട്ടിയെ ചെറുതായൊന്നു മാറി; വിഡിയോ ഇതിനകം കണ്ടത് ഒരുകോടി പേർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷൊർണൂർ ∙ ഇരട്ടകളായ വധൂവരന്മാർ വിവാഹശേഷം യാത്ര പറയുന്നതിനിടെ പുതുമണവാളനു മണവാട്ടിയെ ചെറുതായൊന്നു മാറി. ആ ചിരിനിമിഷം ദിവസങ്ങൾക്കകം സമൂഹമാധ്യമങ്ങളിലൂടെ ഒരു കോടിയിലേറെ പേരാണു കണ്ടത്. കണ്ടവർ പറയുന്നു– ‘ഭാഗ്യം, താലി കെട്ടുമ്പോൾ മാറിയില്ലല്ലോ’. ഇരട്ടസഹോദരന്മാരായ ഷൊർണൂർ പരുത്തിപ്ര പത്മ നിവാസിൽ കെ.പി.ശരത്ത് (28), കെ.പി.സുജിത്ത് (28) എന്നിവരുടെയും ഇരട്ട സഹോദരിമാരായ തിരുവനന്തപുരം ആറ്റിങ്ങൽ ഇന്ദിരയിൽ ഡോ.ശ്രീദേവി (27), ഡോ.ശ്രീലക്ഷ്മി (27) എന്നിവരുടെയും വിവാഹം ജൂൺ 20ന് ഏറ്റുമാനൂർ ക്ഷേത്രത്തിലായിരുന്നു. ഇരട്ടകളെന്നു പറഞ്ഞാൽ ഒറ്റനോട്ടത്തിൽ ഒരുപോലെ തന്നെ.
ബന്ധുക്കളോടു യാത്ര പറഞ്ഞ ശേഷം ശരത്ത് ചേർത്തുപിടിക്കാൻ ചെന്നതു സഹോദരന്റെ ഭാര്യയെ. അക്കിടി പറ്റിയെന്നു മനസ്സിലായ ഉടൻ തന്റെ ഭാര്യ ശ്രീദേവിയുടെ അടുത്തെത്തി. യാത്ര പറയലിന്റെ വേദനയുള്ള നിമിഷമാണെങ്കിലും കൂട്ടച്ചിരി ഉയർന്നു. ഫൊട്ടോഗ്രഫർ ഭവിനേഷ് ഭരതനാണ് ഈ രംഗം അവിചാരിതമായി ക്യാമറയിൽ പകർത്തുകയും വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തത്. സംഗതി വൈറലായി. ആയുർവേദ ഡോക്ടർമാരായ ശ്രീദേവിയും ശ്രീലക്ഷ്മിയും ചെന്നൈയിൽ പിജി ചെയ്തുകൊണ്ടിരിക്കുകയാണ്. ശരത്ത് മെഡിക്കൽ രംഗത്തു ഗവേഷണം നടത്തുന്നു, സുജിത്ത് കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്നു.