
ഐടി നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ‘നിവാസം’ ഷീ ലോഡ്ജ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴക്കൂട്ടം∙ ഐടി മേഖലയായ കഴക്കൂട്ടത്ത് സ്ത്രീകൾക്ക് താമസ സൗകര്യം ഒരുക്കാൻ തിരുവനന്തപുരം നഗരസഭ നിർമിച്ച ‘നിവാസം’ ഷീ ലോഡ്ജിന്റെ പണി പൂർത്തിയായി. ഉടൻ ഉദ്ഘാടനം നടക്കും. നഗരത്തെ സ്ത്രീ സൗഹൃദം ആക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കഴക്കുട്ടത്ത് ഷീ ലോഡ്ജ് നിർമിച്ചത്. നഗരസഭയുടെ മൂന്നാമത്തെ ഷി ലോഡ്ജാണ് കഴക്കൂട്ടത്ത് നിർമാണം പൂർത്തിയായത്. അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി കഴക്കൂട്ടത്തും സമീപ പ്രദേശങ്ങളിലും എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കാൻ ഒരിടമാകും ‘നിവാസം’.
മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. മുറി വാടക സംബന്ധിച്ച തീരുമാനം ആയില്ല. കഴക്കൂട്ടം സോണൽ ഓഫിസിനു സമീപം നാലു നിലയിലായി ശീതീകരിച്ച 5 മുറി ഉൾപ്പെടെ 22 മുറികളാണ് ഉള്ളത്. കാർ പാർക്കിങ്, ഓഫിസ് സൗകര്യങ്ങളും ഉണ്ട്. 4.75 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. വി.കെ. പ്രശാന്ത് മേയർ ആയിരിക്കുമ്പോൾ 2019 ലാണ് കെട്ടിടത്തിന് കല്ലിട്ടത്. ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കും എന്ന് നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അറിയിച്ചു.