വി.എസിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല; മെഡിക്കൽ കോളജില്‍ ശസ്ത്രക്രിയ വിവാദം, ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമൻ – പ്രധാനവാർത്തകൾ
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിലയിൽ മാറ്റമില്ലെന്നതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നതിൽ കടുത്ത നിരാശയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി രംഗത്തെത്തിയതും ഇന്നത്തെ പ്രധാനതലക്കെട്ടുകളിൽ ഇടം പിടിച്ചു.
കൊൽക്കത്ത പീഡനം, ഇസ്രയേലിനെതിരെ യെമൻ മിസൈൽ പ്രയോഗിച്ചതും ഇന്നത്തെ പ്രധാന വാർത്തകളായിരുന്നു.
Also Read
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണ്.
വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ സൂക്ഷ്മമായി വിലയിരുത്തി ചികിത്സ തുടരുകയാണെന്നും ആശുപത്രി ഇന്നു വൈകിട്ട് നാലിന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നതിൽ കടുത്ത നിരാശയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി രംഗത്തെത്തി.
ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതിൽ ലജ്ജയും നിരാശയുമുണ്ടെന്നാണ് ഡോ. ഹാരിസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എന്തു നടപടി ഉണ്ടായാലും പ്രശ്നമില്ല.
വിഷയം പരിഹരിക്കാമെന്ന് മന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയതായി ബന്ധുവായ സിപിഎം നേതാവ് പറഞ്ഞതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും ഡോ.ഹാരിസ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ഭീകരരുടെ ലോഞ്ച് പാഡുകളും പരിശീലന ക്യാംപുകളും പാക്കിസ്ഥാൻ പുനർനിർമിക്കുന്നെന്ന് റിപ്പോർട്ട്. പാക്ക് അധീന കശ്മീരിലെയും സമീപപ്രദേശങ്ങളിലെയും ഭീകരക്യാംപുകളാണ് പാക്കിസ്ഥാൻ സൈന്യത്തിന്റെയും ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെയും (ഐഎസ്ഐ) പാക്ക് സർക്കാരിന്റെയും പിന്തുണയോടെ നിർമിക്കുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയിൽ ഒന്നാം വർഷ നിയമവിദ്യാർഥിയെ കോളജിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ക്യാംപസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റു ചെയ്തു.
പിനാകി ബാനർജി (55) ആണ് അറസ്റ്റിലായത്. സംഭവത്തിൽ നാലാമത്തെ അറസ്റ്റാണിത്.
അഭിഭാഷകനും പൂർവ വിദ്യാർഥിയുമായ മനോജിത് മിശ്ര, വിദ്യാർഥികളായ പ്രമിത് മുഖർജി, സയിബ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ വിദ്യാർഥിനിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യം. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധസേന എക്സിൽ മുന്നറിയിപ്പ് നൽകി.
യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ തുടർന്ന് ദക്ഷിണ ഇസ്രയേലിൽ അപകട സൈറണുകൾ മുഴങ്ങിയതായി സൈന്യം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

