
‘‘മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആണിക്കല്ല്; അതിൽ തൊട്ടുകളിക്കാമെന്ന് ആരും കരുതേണ്ട ’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഭരണഘടനയുടെ ആമുഖം പൊളിച്ചെഴുതാനുള്ള ആര്‍എസ്എസ്സിന്റെ പുതിയ നീക്കത്തെ ചെറുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി . ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന ഇന്ത്യാവിരുദ്ധവും ആര്‍എസ്എസ് ചേര്‍ത്തുപിടിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗവുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അവര്‍ അത് എന്നും പറഞ്ഞുകൊണ്ടേയിരിക്കും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൗലിക സത്തയായി രാജ്യം എന്നും കണ്ട മൂല്യങ്ങളാണ് മതേതരത്വവും സോഷ്യലിസവും. തുടക്കം മുതലേ ആര്‍എസ്എസ് പറഞ്ഞിരുന്നത് അവയെല്ലാം പാശ്ചാത്യമാണെന്നും അതില്‍ ഇന്ത്യയുടേതായി ഒന്നുമില്ല എന്നുമാണ്. ആ വാദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത് അവയൊന്നും ഭരണഘടനയില്‍ ആവശ്യമില്ലെന്നാണ്. ഭരണഘടനയുടെ സത്തയില്‍ തൊട്ടുകളിക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട. ഇന്ത്യ ഇന്ത്യയായി തുടരണമെങ്കില്‍ ഭരണഘടനയില്‍ പരമാധികാരം വേണം, മതേതരത്വം വേണം, സോഷ്യലിസം വേണം. അവയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല് എന്നും ബിനോയ് വിശ്വം പറഞ്ഞു.