
തിമിംഗലത്തിന്റെയും ഡോൾഫിന്റെയും ജഡങ്ങളും ടാങ്കും തീരത്തടിഞ്ഞതിന് പിന്നാലെ ബാരലും; ആശങ്ക
പുറക്കാട് ∙ തീരദേശവാസികളിൽ ആശങ്ക പരത്തി പുറക്കാട് തീരക്കടലിൽ ഒഴിഞ്ഞ ബാരൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ കരയ്ക്കെത്തിച്ച ബാരൽ തോട്ടപ്പള്ളി തീരദേശ പൊലീസ് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.
ബുധനാഴ്ച വൈകിട്ട് ആറിനാണ് ബാരൽ തീരക്കടലിൽ കണ്ടത്. മുങ്ങിയ കപ്പലിലെ ബാരൽ അല്ലെന്ന് പൊലീസ് അറിയിച്ചു.
തിമിംഗലത്തിന്റെയും ഡോൾഫിന്റെയും ജഡങ്ങളും ടാങ്കും തീരത്തടിഞ്ഞതിന് പിന്നാലെ ബാരലും അടിഞ്ഞതാണ് തീരദേശവാസികളുടെ ആശങ്കയ്ക്ക് കാരണം. പെരിഞ്ഞനം ആറാട്ടുകടവിൽ കരയ്ക്കടിഞ്ഞ വലിയ വീപ്പ.
ആറാട്ടുകടവ് ഭാഗത്ത് വീപ്പ കരയ്ക്കടിഞ്ഞു
കയ്പമംഗലം (തൃശൂർ) ∙ പെരിഞ്ഞനം ആറാട്ടുകടവ് ഭാഗത്ത് കടലിൽനിന്ന് വലിയ വീപ്പ കരയ്ക്കടിഞ്ഞു.
രണ്ടാഴ്ച മുൻപ് കോഴിക്കോട് അപകടത്തിൽപ്പെട്ട ചരക്കുകപ്പലിൽ നിന്നുള്ളതാകാം ഇതെന്നാണ് സംശയിക്കുന്നത്.
രാത്രി ഏഴരയോടെയാണ് 20 ലീറ്റർ സംഭരണ ശേഷിയുള്ള വീപ്പ കരയ്ക്കടിഞ്ഞ നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്. കപ്പലിലും മറ്റും എണ്ണച്ചോർച്ചയുണ്ടായാൽ നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ആണിതെന്നാണ് പ്രാഥമിക നിഗമനം.
പഞ്ചായത്ത് അംഗം സ്നേഹ ദത്ത് അറിയിച്ചതിനെത്തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]