സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരളാ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
പന്തളത്ത് രജിസ്റ്റർ ചെയ്ത ലഹരിക്കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനായ സാമുവലിനെയും, പത്തനംതിട്ട പെരുനാട് കേന്ദ്രീകരിച്ച് നടന്ന കേസിൽ എൽസിന എന്ന വിദേശ വനിതയെയുമാണ് അന്വേഷണ സംഘം പിടികൂടിയത്.
ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. ഡൽഹി പൊലീസിന്റെ സഹായത്തോടെ കേരളാ പൊലീസ് സംഘം നടത്തിയ സാഹസികമായ നീക്കത്തിനൊടുവിലാണ് നൈജീരിയൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
ലഹരിമരുന്ന് മാഫിയയുടെ വേരുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ പ്രത്യേക വിഭാഗത്തിന് രൂപം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ലഹരി മരുന്ന് ശൃംഖലയ്ക്കെതിരായ പോരാട്ടത്തിലെ വലിയൊരു വിജയമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇനി താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാവുന്നതാണ്:
9497979794, 9497927797, 9995966666 (വാട്സ്ആപ്പ്).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

