
കനത്ത മഴ; രണ്ടു ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കനത്ത മഴയിൽ ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് ഉയർന്നതോടെ രണ്ടു ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.മീങ്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ ഒരു സെന്റി മീറ്റർ വീതം ഇന്നു രാവിലെ എട്ടിനും ശിരുവാണി ഡാമിന്റെ ഷട്ടർ ഇന്നു രാവിലെ പത്തിനും തുറക്കും.റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായി മലമ്പുഴ ഡാമിന്റെ ഷട്ടറുകളും ഇന്നു തുറക്കാൻ സാധ്യതയുണ്ട്. മലമ്പുഴ ഡാമിൽ ജൂൺ 1 മുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 110.49 മീറ്റർ ആണ്. നിലവിൽ ഡാമിലെ ജലനിരപ്പ് 110.60 മീറ്ററാണ്.
ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ വശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.കാഞ്ഞിരപ്പുഴ ഡാമിന്റെ 3 സ്പിൽവേ ഷട്ടറുകൾ ഇന്നലെ നാലരയോടെ 20 സെന്റി മീറ്ററിൽ നിന്നു 30 സെന്റി മീറ്ററാക്കി ഉയർത്തി. മംഗലം ഡാമിന്റെ 6 സ്പിൽവേ ഷട്ടറുകൾ 30 സെന്റി മീറ്ററിൽ നിന്നും 40 സെന്റി മീറ്ററാക്കി ഇന്നലെ ഉയർത്തി.