
കോഴിക്കോട് ജില്ലയിൽ ഇന്ന് (25-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
വടകര∙ മടപ്പള്ളി ജിവിഎച്ച്എസ്എസിലെ യുപി വിഭാഗത്തിൽ അധ്യാപക നിയമനത്തിന് അഭിമുഖം നാളെ 10ന്.
ഓർക്കാട്ടേരി∙ കെകെഎം ജിവിഎച്ച്എസ്എസിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ സോളർ എൽഇഡി ടെക്നിഷ്യൻ കോഴ്സിൽ വൊക്കേഷനൽ ടീച്ചറുടെ തസ്തികയിലേക്കു കൂടിക്കാഴ്ച 27 ന് 10 ന്. 9446322825 .
കോഴിക്കോട് ∙ പ്രോവിഡൻസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഫിസിക്സ് അധ്യാപക അഭിമുഖം 1നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ. 8281807522.
പന്തീരാങ്കാവ് ∙ പെരുമണ്ണ ഇഎംഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപക അഭിമുഖം ഇന്നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7.30 മുതൽ 3.30 വരെ തെച്ചി, എംഎം പറമ്പ്, പോസ്റ്റ് ഓഫിസ്, എംഎം ടവർ, രാജഗിരി, വെളുപ്പാം പൊയിൽ, ശാന്തിനഗർ ഭാഗങ്ങളിൽ.
ഗെസ്റ്റ് ലക്ചറർ
കോഴിക്കോട് ∙ കിളിയനാട് കോളജ് ഓഫ് അപ്ലൈഡ് സയൻസ് മാത്തമാറ്റിക്സ് ഗെസ്റ്റ് ലക്ചറർ അഭിമുഖം 28നു രാവിലെ 10ന്. 0495 2765154.