
കെപിസിസി നിർവാഹക സമിതിയംഗം വി. സെയ്ത് മുഹമ്മദ് തങ്ങൾ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി∙ കെപിസിസി നിർവാഹക സമിതിയംഗം പൊന്നാനി സ്വദേശി വി. സെയ്ത് മുഹമ്മദ് തങ്ങൾ അന്തരിച്ചു. പൊന്നാനി വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി, വലിയ ജാറം മുത്ത വല്ലി, പിസിസി സൊസൈറ്റി മുൻ പ്രസിഡന്റ്, കാലിക്കറ്റ് എയർപോർട്ട് മുൻ ഉപദേശക സമിതി അംഗം, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റായിട്ടുണ്ട്. കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന അദ്ദേഹം ഇപ്പോൾ കെപിസിസി അംഗമായിരുന്നു. 18 വർഷത്തോളം ഡിസിസി വൈസ് പ്രസിഡന്റായിരുന്നു. കെ.കരുണാകരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1988-95 കാലയളവിൽ നഗരസഭ സ്ഥിരം സമിതി ചെയർമാൻ ആയിരുന്നു.