
സ്കൂൾവളപ്പിൽ നായ്ക്കൂട്ടം; മണർകാട് സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ ഭീതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണർകാട് ∙ നായ്ക്കൂട്ടം സ്കൂൾവളപ്പിൽ ചുറ്റിത്തിരിയാൻ തുടങ്ങിയതോടെ വിദ്യാർഥികൾ ഭീതിയിൽ. മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി, ഹൈസ്കൂൾ, സിബിഎസ്ഇ സ്കൂളുകളിലാണ് നായ്ക്കൂട്ടത്തെ പേടിച്ച് ക്ലാസിൽ കയറാൻ ബുദ്ധിമുട്ടുന്നത്. രാവിലെയും വൈകിട്ടുമാണ് തെരുവുനായ്ക്കളുടെ വിഹാരം. രാവിലെ കുട്ടികൾക്കു ക്ലാസിൽ കയറണമെങ്കിൽ നായ്ക്കളെ ഓടിക്കണം. രണ്ടായിരത്തിലധികം വിദ്യാർഥികളുണ്ടിവിടെ. നായ്ക്കളെ തുരുത്താൻ നടപടി വേണം.