
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ അസഭ്യം പറയുന്ന യുവാവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴക്കൂട്ടം∙ ഉയർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും കഴക്കൂട്ടത്തെ വനിതാ ബറ്റാലിയൻ വനിത ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ച് അസഭ്യം പറയുന്ന യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസിനെ(35) ആണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ സ്ഥിരമായി ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ ജോസിന്റെ മൊബൈൽ ഫോൺ നമ്പർ കഴക്കൂട്ടം സൈബർ വിഭാഗത്തിൽ നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴക്കൂട്ടം സ്റ്റേഷനിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ജോസ്. സമാനമായ കുറ്റത്തിന് ഇയാൾ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും