
വയനാട് ജില്ലയിൽ ഇന്ന് (24-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മെഡിക്കൽ ഓഫിസർ; കൽപറ്റ ∙ കൽപറ്റ, മാനന്തവാടി നഗരസഭകളിൽ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന വായോമിത്രം പദ്ധതിയിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. അപേക്ഷ 30നു 4ന് അകം ജില്ലാ കോഓർഡിനേറ്റർ, കേരള സാമൂഹിക സുരക്ഷാ മിഷൻ, വയോമിത്രം ഓഫിസ്, ജില്ലാ ലൈബ്രറിക്കു സമീപം, മുണ്ടേരി റോഡ്, കൽപറ്റ, 673121 എന്ന വിലാസത്തിലോ [email protected] ഇമെയിലോ അപേക്ഷിക്കണം 9387388887.
വെറ്ററിനറി ഡോക്ടർ
കൽപറ്റ ∙ ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ ഐഎച്ച് ആൻഡ് ഡിസി പദ്ധതി പ്രകാരം മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്കു വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച 30നു രാവിലെ 11.30നു ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04936 202292.
ട്രേഡ്സ്മാൻ
തലപ്പുഴ ∙ വയനാട് ഗവ.എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗങ്ങളിൽ ട്രേഡ്സ്മാൻ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 2ന് രാവിലെ 10ന്. 04935 271261.
അധ്യാപകർ
കൽപറ്റ ∙ പിണങ്ങോട്, മേപ്പാടി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കു ഇംഗ്ലിഷ്, കണക്ക്, സയൻസ് പാർട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച 28നു 11നു പിണങ്ങോട് (മുണ്ടേരി) പ്രീമെട്രിക് ഹോസ്റ്റലിലും 3നു മേപ്പാടി പ്രീമെട്രിക് ഹോസ്റ്റലിലും നടക്കും.
തലപ്പുഴ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 25 ന് രാവിലെ 10ന്.
മരക്കടവ് ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് 11.30ന്.
ക്വിസ് മത്സരം
കൽപറ്റ ∙ എംഎസ്എഇ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം ജൂലൈ 24നു രാവിലെ 11ന് ഇന്റർ കോളജ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ നടക്കുന്ന ക്വിസിൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐ എന്നിവിടങ്ങളിലെ 2 പേരടങ്ങുന്ന 2 ടീമുകൾക്കു പങ്കെടുക്കാം. https://docs.google.com/forms/d/e/1FAIpQLSfPms75lu2GBaFlIhnzAQTQZ-X3uUOd1gWuocuE0epwQjzKcQ/viewform എന്ന ലിങ്കിൽ അപേക്ഷ നൽകണം. 7736543331.
നവോദയയിൽ ആറാം ക്ലാസ് പ്രവേശനം
വൈത്തിരി ∙ ജവഹർ നവോദയ സ്കൂളിൽ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 വരെ അപേക്ഷിക്കാം. 2014 മേയ് 1നും 2016 ജൂലൈ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം. 7907043968.
വയർമെൻ പ്രായോഗിക പരീക്ഷ
കൽപറ്റ ∙ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമെൻ പ്രായോഗിക പരീക്ഷ 26നും 27നും മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ നടക്കും. samraksha.ceikerala.gov.in എന്ന വെബ്സൈറ്റിൽ ഹാൾടിക്കറ്റ് ലഭ്യമാണ്. 04936 295004.
ട്രാൻസ്ജെൻഡർവ്യക്തികൾക്ക് അപേക്ഷിക്കാം
കൽപറ്റ ∙ സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന, ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള സ്കോളർഷിപ്, ഹോസ്റ്റൽ ധനസഹായ പദ്ധതി, പ്രഫഷനൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി (സഫലം), വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി (വർണം), വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സാ ധനസഹായ പദ്ധതി എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷ നൽകാം. മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്ന ‘യത്നം’ പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന ‘കരുതൽ’ പദ്ധതി എന്നിവയുടെ അപേക്ഷ രേഖകൾ സഹിതം ജില്ലാ സാമൂഹികനീതി ഓഫിസിൽ നൽകണം. അപേക്ഷാഫോം, വിവരങ്ങൾ എന്നിവ www.sjd.kerala.gov.in എന്ന വെബ്സൈറ്റിൽ. 0471 2306040.
ഐടിഐ പ്രവേശന തീയതി നീട്ടി
നെന്മേനി ∙ ഗവ. വനിത ഐടിഐ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി 30 വരെ നീട്ടി. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. ഓൺലൈനായി നൽകിയ അപേക്ഷകൾ സർക്കാർ ഐടിഐയിൽ വെരിഫിക്കേഷൻ പൂർത്തിയാക്കണം. 04936 266700.
കോഷൻ ഡിപ്പോസിറ്റ്
മുള്ളൻകൊല്ലി ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 2021 മുതൽ 2025 വരെ പഠിച്ചവരുടെ കോഷൻ ഡിപ്പോസിറ്റ് ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുന്നതിനു വിദ്യാർഥികൾ നേരിട്ട് സ്കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വൈദ്യുതി മുടക്കം
ഇന്ന്
കാട്ടിക്കുളം ∙ പകൽ 10–3: പനവല്ലി, തിരുനെല്ലി, തോൽപെട്ടി, അരണപ്പാറ, അപ്പപ്പാറ.