
തടി കയറ്റിവന്ന ലോറി മീഡിയനിൽ ഇടിച്ചുമറിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ ദേശീയപാതയിൽ എളവൂർ കവലയിൽ തടി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചു മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്കു പരുക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു അപകടം. തൃശൂർ ഭാഗത്തു നിന്നു പെരുമ്പാവൂരിലേക്കു തടി കയറ്റി പോകുകയായിരുന്നു ലോറി. വിളക്കുകാലിലേക്ക് ഇടിച്ചു കയറി മീഡിയനു മുകളിലൂടെ സർവീസ് റോഡിനും പ്രധാനറോഡിനും കുറുകെ മറിഞ്ഞു.ലോറി നീക്കം ചെയ്ത് ഗതാഗതതടസ്സം നീക്കി. വൈകിട്ട് തടി മറ്റൊരു വാഹനത്തിലേക്കു മാറ്റി.