
കോട്ടയം ജില്ലയിൽ ഇന്ന് (23-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപ്രന്റിസ് നിയമനം
കോട്ടയം ∙ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റിസിനെ (1 വർഷം) പരിശീലനത്തിനായി നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് 11ന് നടത്തും. താൽപര്യമുള്ളവർ ശ്രീനിവാസ അയ്യർ റോഡിൽ പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫിസിൽ എത്തണം. യോഗ്യത: കെമിസ്ട്രി, മൈക്രോ ബയോളജി, എൻവയൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. ഫോൺ: 0481 2302445
സീറ്റൊഴിവ്
കാഞ്ഞിരപ്പള്ളി ∙ ഹോളി എയ്ഞ്ചൽസ് കോളജിൽ പ്ലസ് വൺ സയൻസ്, 6 മാസ പ്ലസ് 2 സയൻസ്, ആയുർവേദ നഴ്സിങ്, മോണ്ടിസോറി ടിടിസി, ബ്യൂട്ടിഷ്യൻ കോഴ്സ്, ഫാഷൻ ഡിസൈനിങ് കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9447153060 (സിസ്റ്റർ മേഴ്സി വളയം, പ്രിൻസിപ്പൽ)
മാനേജ്മെന്റ് ക്വോട്ട
ചേർപ്പുങ്കൽ ∙ ബിവിഎം കോളജിൽ ബികോം, ബിബിഎ, ബിഎസ്ഡബ്ല്യു, വിഷ്വൽ കമ്യൂണിക്കേഷൻ, ആനിമേഷൻ എന്നിവയിൽ മാനേജ്മെന്റ് ക്വോട്ടയിൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് 10 നു കോളജ് ഓഫിസിൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 984654015.
നിയമ സഹായ ക്ലിനിക്
തലനാട് ∙ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് തലനാട് പഞ്ചായത്ത് ഹാളിൽ സൗജന്യ നിയമ സഹായ ക്ലിനിക് നടത്തും. അഭിഭാഷകന്റെ സൗജന്യ സേവനം ലഭ്യമാണ്. നിയമ സഹായത്തിനും പരാതികൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ട്. ഫോൺ: 9447036389.
ഗ്രാമസഭ 29ന്
വെമ്പള്ളി ∙കാണക്കാരി പഞ്ചായത്തിലെ 9 മുതൽ 14 വരെയുള്ള വാർഡുകളിലെ ഗ്രാമസഭ 29ന് വിവിധ സ്ഥലങ്ങളിൽ നടക്കും. ഒൻപതാം വാർഡ് ഗ്രാമസഭ 2.30ന് പട്ടിത്താനം സെന്റ് ബോണിഫസ് പള്ളി പാരിഷ് ഹാളിലും പത്താം വാർഡ് ഗ്രാമസഭ 2ന് കാണക്കാരി ഗവ എൽപി സ്കൂളിലും വാർഡ് 11 ഗ്രാമസഭ 2ന് ചിറക്കുളം കമ്യൂണിറ്റി ഹാളിലും വാർഡ് 12 ഗ്രാമസഭ 2ന് കാണക്കാരി എൻഎസ്എസ് ഹാളിലും വാർഡ് 13 ഗ്രാമസഭ ഒന്നിന് വേദഗിരി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലും വാർഡ് 14 ഗ്രാമസഭ 2.30ന് കല്ലമ്പാറ വാണിജ്യ സമുച്ചയത്തിലും ചേരും.
വായനമത്സരം 28ന്
കൂരോപ്പട ∙ കൂരോപ്പട സീനിയർ സിറ്റിസൻസ് ഫോറത്തിന്റെ വായനമാസാചാരണത്തിന്റെ ഭാഗമായി 28ന് 10ന് കൂരോപ്പട മന്നം മെമ്മോറിയൽ കരയോഗം ഹാളിൽ വായന മത്സരം നടത്തും.
വ്യക്തിത്വവികസന മാനസികാരോഗ്യ പരിശീലനം
വൈക്കം ∙ സമീപകാലങ്ങളിൽ വൈക്കത്തും സമീപ പ്രദേശങ്ങളിലും ആത്മഹത്യ നിരക്കു കൂടി വരുന്നത് തടയാൻ ജൂലൈ 6ന് രാവിലെ 10.30ന് സൗജന്യ വ്യക്തിത്വവികസന, മാനസികാരോഗ്യ പരിശീലനം നൽകുന്നു, ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിനും, വികലമായ ചിന്തകളിൽ നിന്നും മോചനം നേടി തികഞ്ഞ ആത്മവിശ്വാസത്തോടെ ജീവിക്കാൻ കുട്ടികൾക്കും, മുതിർന്നവർക്കും വേണ്ടിയാണ് ക്ലാസ് നടത്തുന്നത്. പള്ളിപ്പുറം സുനിലിന്റെ നേതൃത്വത്തിൽ കഥകളി, നൃത്ത, സംഗീത പരിശീലനം നൽകുന്ന വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്സിന്റെ കലാശക്തി സ്കൂൾ ഓഡിറ്റോറിയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. മോട്ടിവേഷൻ ട്രെയ്നിങ് അവാർഡു ജേതാവ് വി.കെ.രാജേന്ദ്രനാണ് ക്ലാസ് നയിക്കുന്നത്. 9447133058.
വീടുകളുടെ താക്കോൽ സമർപ്പണം ഇന്ന്
കൂട്ടിക്കൽ ∙ ‘തലചായ്ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് പ്രളയബാധിതർക്കായി നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ സമർപ്പണം ഇന്ന് 11ന് കൊടുങ്ങ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മൈതാനത്ത് നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ താക്കോൽ കൈമാറും. ജില്ലാ പ്രസിഡന്റ് രശ്മി ശരത് അധ്യക്ഷത വഹിക്കും. 12 വീടുകളാണ് സേവാഭാരതി പ്രളയബാധിതർക്കായി നിർമിച്ച് നൽകിയത്. ഇതിൽ നാല് വീടുകളുടെ താക്കോൽ സമർപ്പണം മുൻപ് നടന്നിരുന്നു.
ഇന്ന് അവധി
കോട്ടയം ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർ ജോൺ വി.സാമുവൽ അവധി പ്രഖ്യാപിച്ചു.
വൈദ്യുതി മുടക്കം
കുറിച്ചി ∙ പ്ലാമ്മൂട്, ചെട്ടിശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും സ്വാമിക്കവല ടവർ, യുവരശ്മി, നാൽപതാം കവല, പനക്കളം, ചകിരി, കാവിൽത്താഴെ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ പാടത്തുംകുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും ലൂക്കാസ് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ∙ ചമ്പക്കര അമ്പലം, കുറുപ്പംകവല, ഉള്ളാട്ട് കാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ദൈവംപടി, അട്ടിപ്പടി, പാത്തിക്കൽ കവല, വട്ടക്കാവ്, കലവറ പീടിക, നിലംപൊഴിഞ്ഞ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ∙ ആടുമാക്കിൽ, കച്ചിറ, കടപ്ലാമറ്റം, കുറിച്ചിയപ്പടി, ഇലയ്ക്കാട് ടവർ, പുത്തനങ്ങാടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ വഞ്ചാങ്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 6 വരെയും മേലുകാവ് ചർച്ച്, പെരിങ്ങാലി, കളപ്പുരപ്പാറ, ചേലക്കുന്ന്, കാഞ്ഞിരം കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ എച്ച്ടി, എൽടി പോസ്റ്റ് ഷിഫ്റ്റ് നടക്കുന്നതിനാൽ മീനടം സെക്ഷന്റെ ഭാഗമായ ഊളയ്ക്കൽ, പുളിക്കപ്പടവ്, പ്രിൻസ്, തോട്ടക്കാട് ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കുറ്റിക്കൽ കണ്ടം, കുറ്റിക്കൽ ചർച്ച്, കെജി കോളജ്, കടവുംഭാഗം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ കൂവപ്പൊയ്ക, മൂങ്ങാക്കുഴി, മൂങ്ങാക്കുഴി ആശുപത്രി, പുലിക്കുന്ന്, കാരിമലപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ ഗിരിദീപം, കംപോസ്റ്റ്, സോളമൻ പോർട്ടിക്കോ, കാസ്റ്റിൽ ഹോം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ എച്ച്ടി, എൽടി പോസ്റ്റ് ഷിഫ്റ്റ് നടക്കുന്നതിനാൽ മീനടം സെക്ഷന്റെ ഭാഗമായ ഊളയ്ക്കൽ, പുളിക്കപ്പടവ്, പ്രിൻസ്, തോട്ടക്കാട് ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ പുകടിയിൽ, കടുവാക്കുഴി, വെട്ടിയിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.