
എറണാകുളം ജില്ലയിൽ ഇന്ന് (23-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിർമല കോളജ്; അപേക്ഷിക്കാം
മൂവാറ്റുപുഴ∙ നിർമല കോളജിൽ ബിഎ, ബികോം, ബിഎസ്സി, ബിഎസ്ഡബ്ല്യു, ബിബിഎ, ടൂറിസം, ഇന്റഗ്രേറ്റഡ്, കോഴ്സുകളിലേക്ക് എസ്സി, എസ്ടി വിഭാഗത്തിലും സംവരണ വിഭാഗത്തിലുമുള്ള സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തിൽ കോളജ് വെബ്വിലാസത്തിൽ ഇന്ന് രാത്രി 10 വരെ അപേക്ഷിക്കാം. പ്രസ്തുത അപേക്ഷകളുടെ റാങ്ക് ലിസ്റ്റ് 24ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. 24ന് റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിൽ കോളജിൽ എത്തി പ്രവേശനം നേടാം. യുജി സപ്ലിമെന്ററി പ്രവേശനത്തിനായി 24 മുതൽ അപേക്ഷിക്കാം. പിജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് 24 മുതൽ കോളജിൽ എത്തി ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാം.
സെന്റ് സേവ്യേഴ്സ് കോളജിൽ സീറ്റൊഴിവ്
ആലുവ∙ സെന്റ് സേവ്യേഴ്സ് കോളജിൽ ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലും ഇന്റഗ്രേറ്റഡ് കെമിസ്ട്രിയിലും ഒഴിവുള്ള എസ്സി/എസ്ടി സീറ്റുകളിലേക്കും മറ്റു സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. 25നു മുൻപ് അപേക്ഷിക്കണം. 8281128840.
ശ്മശാനം തുറക്കും
മുളന്തുരുത്തി ∙ അറ്റകുറ്റപ്പണികൾക്കായി അടച്ച പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിന്റെ പ്രവർത്തനം ഇന്നുമുതൽ പുനരാരംഭിക്കുമെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കോൺഗ്രസ് മാർച്ച് ഇന്ന്
കൊച്ചി ∙ കണ്ണമാലിയിലെ കടൽഭിത്തി നിർമാണം പൂർത്തിയാക്കുക, കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്കു നഷ്ടപരിഹാരം നൽകുക, കടലോര ജീവിതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി താലൂക്ക് ഓഫിസിലേക്ക് ഇന്നു മാർച്ച് നടത്തും. ഫോർട്ട്കൊച്ചി ഞാലിപ്പറമ്പ് ജംക്ഷനിൽ 10.30നു ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുമെന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
ഗണേശോത്സവം ഓഗസ്റ്റ് 27 മുതൽ
കൊച്ചി ∙ ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ‘ഗണേശോത്സവം 2025’ ഓഗസ്റ്റ് 27 മുതൽ 30 വരെ നടത്തും. ട്രസ്റ്റ് യോഗം തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എൻ.സ്വാമി ഉദ്ഘാടനം ചെയ്തു. പി.രാജേന്ദ്ര പ്രസാദ് അധ്യക്ഷനായി. പരിപാടിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടത്തി. സജി തുരുത്തിക്കുന്നേൽ, പി.രാമചന്ദ്രൻ, സുഗുണൻ, കെ.വൈ.കുഞ്ഞുമോൻ, പി.ഡി.രാജീവ്, സുരേഷ് കുമാർ, ടി.കെ.അരവിന്ദൻ, ആശാലത നടരാജൻ, സിന്ധു പ്രസാദ്, ദീപ സൗഭാഗ്, സൗഭാഗ് സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.