
ബീഫിന് 440 രൂപ ഇടാക്കാനുള്ള നീക്കം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി∙ ബീഫ് വില വർധിപ്പിച്ച സംഭവത്തിൽ മീറ്റ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികളും ബീഫ് വ്യാപാരികളും നടത്തിയ ചർച്ചയിലെ തീരുമാനത്തിന് വിരുദ്ധമായി ബീഫിന് 440 രൂപ ഇടാക്കാനുള്ള നീക്കം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഉളിക്കൽ പുറവയലിലെ ബീഫ് വിൽപന കേന്ദ്രത്തിലെ വിൽപനയാണ് തടഞ്ഞത്. പ്രതിഷേധത്തെത്തുടർന്ന് 380 രൂപയ്ക്ക് വിൽപന നടത്താൻ വ്യാപാരികൾ തയാറായതായി നേതാക്കൾ അറിയിച്ചു. ബീഫിന് വില കുറച്ചെന്ന ഡിവൈഎഫ്ഐയുടെ പ്രസ്താവന കഴിഞ്ഞ ദിവസം മീറ്റ് വർക്കേർസ് യൂണിയൻ തള്ളിയിരുന്നു.
പ്രതിഷേധിച്ച് ബീഫ് വിതരണവുമായി യൂത്ത് കോൺഗ്രസ്
പേരാവൂർ ∙ ബീഫ് വില അന്യായമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച മുഴുവൻ മണ്ഡലങ്ങളിലും പ്രതിഷേധ ബീഫ് വിതരണം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജിബിൻ ജെയ്സൺ എന്നിവർ പ്രഖ്യാപിച്ചു.
വില കുറച്ചതായി അവകാശപ്പെട്ട് ഡിവൈഎഫ്ഐ സാമൂഹിക മാധ്യമത്തിൽ വലിയ പ്രചാരണം നടത്തിയെങ്കിലും മീറ്റ് വർക്കേഴ്സ് അസോസിയേഷൻ ഡിവൈെഫ്ഐയുടെ അവകാശവാദം തള്ളുകയാണ് ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന ശ്രമം ബോധ്യപ്പെടുത്താനും സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകർക്കുന്ന വിലവർധനയിൽ ഇടപെടാതെ വെറുതേ നോക്കി നിൽക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുമാണ് സമരം എന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.