
ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ സന്ദേശം; ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി റിയാദിൽ ഇറക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർഇന്ത്യ (എഐസി 114) വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് റിയാദിൽ ഇറക്കിയത്. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ശുചിമുറിയിൽനിന്ന് ലഭിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലനിർത്തിറക്കിയത്.
ബാഗുകൾ എടുക്കാൻ അനുവദിക്കാതെ യാത്രക്കാരെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റി. പരിശോധനകൾക്കുശേഷം െടർമിനലിലേക്ക് കൊണ്ടുവന്നു. ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് വിമാനത്തിലെ പരിശോധനകൾ മൂന്നര മണിക്കൂർ പിന്നിട്ടു. പരിശോധനകൾക്കുശേഷം എത്രയും വേഗം വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ വിമാനത്താവള അധികൃതർ അറിയിച്ചു.