
കുറുങ്കുളത്ത് കാട്ടാന വ്യാപക നാശം വിതച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അകമ്പാടം ∙ ചാലിയാർ പഞ്ചായത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കുറുങ്കുളത്ത് കാട്ടാന വ്യാപക നാശം വിതച്ചു. വീടുകളുടെ ചുറ്റുമതിൽ, സൗരോർജ വൈദ്യുത വേലി എന്നിവ തകർത്തു. വിളകൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2ന് ആണ് സംഭവം. ചാലിയാർ പഞ്ചായത്തിൽ ജനങ്ങളുടെ പേടിസ്വപ്നമായ ചുള്ളിക്കൊമ്പനാണ് നാശം വിതച്ചത്.നാലകത്ത് ഹൈദരാലിയുടെ വീടിന്റെ മുൻഭാഗത്തെ മതിൽ തകർത്ത് അകത്തു കടന്ന് അലങ്കാരപ്പന മറിച്ചിട്ടു. മറ്റൊരു പനയിൽ കുത്തി. വാഴ, തെങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. 3 ഭാഗങ്ങളിൽ മതിൽ കേടുവരുത്തി.
പിൻഭാഗത്ത് എത്തി സൗരോർജ വേലിക്ക് മീതെ കമുക് മറിച്ചിട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ച് പുറത്തുകടന്നു. കേലംതൊടിക നഫീസയുടെ വീടിന്റെ ചുറ്റു മതിൽ, വിളകൾ എന്നിവ നശിപ്പിച്ചു. ബന്ധു ബീക്കുട്ടി, തോരകത്ത് ഹസീന എന്നിവരുടെ പുരയിടങ്ങളിൽ നാശം ഉണ്ടാക്കി. കുറുങ്കുളത്ത് വീടുകളുടെ മുറ്റത്ത് ആന എത്തുന്നത് ആദ്യമാണ്.