
ഖത്തറിൽനിന്ന് നാട്ടിലെത്തിയതിന്റെ പിറ്റേന്ന് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു; വന്നത് ബന്ധുവിന്റെ വിവാഹത്തിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരനല്ലൂർ ∙ ഖത്തറിൽ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേന്ന് യുവാവ് വീട്ടുകുളത്തിൽ മുങ്ങി മരിച്ചു. തൃത്താല ഉള്ളന്നൂർ തച്ചറകുന്നത്ത് വീട്ടിൽ ആലിക്കുട്ടി മകൻ അനസ് (38) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കുട്ടികളുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മാതൃസഹോദരിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കടുക്കാൻ വെള്ളിയാഴ്ച രാത്രിയാണ് അനസ് കുടുംബത്തോടപ്പം ഖത്തറിൽ നിന്നു നാട്ടിലെത്തിയത്. ഖത്തർ കെ എംസിസി തൃത്താല മണ്ഡലം കമ്മറ്റി അംഗമായിരുന്നു. ഭാര്യ: റഹീദ. എട്ട് മാസം പ്രായമുള്ള റസൽ മകൻ. മാതാവ് : ജമീല (റിട്ട. അധ്യാപിക). സഹോദരങ്ങൾ: ഫാരിസ്, ഉനൈസ് ,അജാസ്അലി, ഫാതിമഫർസാന.