ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാളെ സംസ്ഥാനത്തെ 7 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം∙ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നാളെ 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
നാളെ (22/06/2025) ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അർഥമാക്കുന്നത്.
Also Read
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടായിരിക്കും. അതേസമയം തെക്കു പടിഞ്ഞാറൻ ബിഹാറിനു മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാലും വടക്കു കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

