പാമ്പുകളുടെ വിഹാരകേന്ദ്രമായി സിവിൽസ്റ്റേഷൻ; വീണ്ടും പെരുമ്പാമ്പ് കുഞ്ഞിനെ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ സിവിൽസ്റ്റേഷൻ പാമ്പുകളുടെ വിഹാരകേന്ദ്രം. ഇന്നലെയും പെരുമ്പാമ്പ് കുഞ്ഞിനെ പിടികൂടി. ഇന്നലെ കലക്ടറേറ്റിലെ ബി 2 ബോക്കിലെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫിസിനു (ഡിഇഒ) മുന്നിലെ വരാന്തയിൽ വിശ്രമിക്കാനായി നിരത്തിയ ബഞ്ചിനടുത്ത് നിന്നാണ് പാമ്പിനെ പിടിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് കലക്ടറേറ്റിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നത് . ഇന്നലെ രാവിലെ 9.30ന് ഓഫിസിലെത്തിയ ജീവനക്കാരാണു പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പ് സ്നേക്ക് റെസ്ക്യുവറെ വിവരം അറിയിച്ച പാമ്പിനെ പിടികൂടൂകയായിരുന്നു.
കഴിഞ്ഞദിവസം കുടുംബ കോടതിയിലെ അഭിഭാഷകരുടെ ബാർ അസോസിയേഷൻ റൂമിൽനിന്ന് പെരുമ്പാമ്പ് കുഞ്ഞിനെ പിടിച്ചിരുന്നു. അസോസിയേഷൻ മുറിയിലെ കസേരയിലായിരുന്നു പാമ്പ്. 18ന് ജില്ലാ സാമൂഹിക നീതി ഓഫിസിനകത്തെ ശുചിമുറിയിൽ പെരുമ്പാമ്പ് കുഞ്ഞിനെ കണ്ടെത്തിയിരുന്നു. കോട്ടപ്പടി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ പഴയ ബുക്ക് ഡിപ്പോയിൽനിന്ന് കഴിഞ്ഞ 12ന് 2 പെരുമ്പാമ്പ് കുഞ്ഞുങ്ങളെയും 26 പെരുമ്പാമ്പുകളുടെ മുട്ട തോടുകളും കണ്ടെത്തിയിരുന്നു.