
നെട്ടയം എആർആർ സ്കൂളിൽ വായനവാരാഘോഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ നെട്ടയം എആർആർ സീനിയർ സെക്കന്ററി സ്കൂളിൽ വായനാദിനാഘോഷം സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി കോളജിലെ ഇംഗ്ലീഷ് പ്രൊഫസർ ഡോ. കവിത ബി.കെ. മുഖ്യാതിഥി ആയിരുന്നു. മുസ്ലിം അസോസിയേഷൻ ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. ഇബ്രാഹിം റാവുത്തർ, പ്രിൻസിപ്പാൾ ലക്ഷ്മി കർമ്മ ചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ ജ്യോതി എന്നിവർ വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരം പ്രമാണിച്ചു വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തുന്നുമുണ്ട്.