
മലപ്പുറം ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
∙പൊന്നാനി എംഐഎച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിനായി 23ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും.
∙കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ്, മാത്സ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10ന്. 9400743554.
∙ മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ, എച്ച്എസ്എസ്ടി അറബിക് ജൂനിയർ നിയമനത്തിനുള്ള അഭിമുഖം 23ന് രാവിലെ 10ന്. 9895595870.
∙ പൂക്കോട്ടുംപാടം ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി കൊമേഴ്സ്, ഫിസിക്സ്, ഹിസ്റ്ററി, കെമിസ്ട്രി, സോഷ്യോളജി ജൂനിയർ അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന്. 9446407039.
ജോലി ഒഴിവ്
∙ പുലാമന്തോൾ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി താൽക്കാലിക ഒഴിവുണ്ട്. മുഖാമുഖം 23ന് രാവിലെ 11.30ന്.
കോഴ്സുകൾക്ക് അപേക്ഷിക്കാം
വട്ടംകുളം ∙ നെല്ലിശ്ശേരി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ വർഷം ആരംഭിക്കുന്ന ബിബിഎ ലോജിസ്റ്റിക്സ് ഓണേഴ്സ്, ബിസിഎ ഓണേഴ്സ്, ബിഎസ്സി കംപ്യൂട്ടർ സയൻസ് ഓണേഴ്സ്, ബിഎസ്സി ഇലക്ട്രോണിക്സ് ഓണേഴ്സ്, ബികോം ഓണേഴ്സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് എന്നീ കോഴ്സുകളിലേക്ക് ഐഎച്ച്ആർഡി ക്വാട്ടയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 8547006802.
സൗജന്യ പരിശീലനം
വളാഞ്ചേരി പൂക്കാട്ടിരി സഫ കോളജിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പിഎസ്സി, യുപിഎസ്സി മത്സര പരീക്ഷ എഴുതുന്നവർക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന അവധിക്കാല ബാച്ചിലേക്കാണ് പ്രവേശനം. 8281388828.
വിദ്യാർഥികൾക്ക് എംഇഎസ് യൂത്ത് വിങ് റീൽസ് മത്സരം
മലപ്പുറം ∙ എംഇഎസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി ജില്ലയിലെ കോളജ് വിദ്യാർഥികൾക്കായി ‘ചുവട്’ എന്ന പേരിൽ ലഹരിവിരുദ്ധ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. 24ന് വൈകിട്ട് 5ന് അകം [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക്: 9539609020.
ന്യൂസ് നിൻജയ്ക്ക് ആവേശത്തുടക്കം; ജൂലൈ 31വരെ നീളുന്ന മത്സരം ഇൻസ്റ്റഗ്രാമില്
മലപ്പുറം ∙ വിഡിയോ ഗെയിമിന്റെ രസത്തോടെ കളിക്കാവുന്ന മനോരമ ന്യൂസ് നിൻജ അറിവുത്സവത്തിന് ആവേശത്തുടക്കം. മലയാള മനോരമയും ക്വിസാരിയോ ക്ലബ്ബും ചേർന്നു സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിന് ഇന്നലെ തുടക്കമായി. ജൂലൈ 31വരെ നീണ്ടു നിൽക്കുന്ന മത്സരം നടക്കുന്നത് ഇൻസ്റ്റഗ്രാമിലാണ്. ദിവസവും മലയാള മനോരമ പത്രത്തിലെ വാർത്ത അടിസ്ഥാനമാക്കിയുള്ള ചോദ്യം രാത്രി 8ന് മലയാള മനോരമ മലപ്പുറം, ക്വിസാരിയോ ക്ലബ് എന്നീ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ചോദിക്കും. പിറ്റേ ദിവസം രാത്രി 8 വരെ ഉത്തരം നൽകാം.
വിഡിയോയ്ക്കു കമന്റായാണു ശരിയുത്തരം രേഖപ്പെടുത്തേണ്ടത്. ശരിയുത്തരം കമന്റ് ചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നയാളുടെ ചിത്രം പിറ്റേ ദിവസം മനോരമയിൽ പ്രസിദ്ധീകരിക്കും. 5 മുതൽ പ്ലസ് ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു പങ്കെടുക്കാം. ഇന്റർനാഷനൽ ക്വിസിങ് അസോസിയേഷൻ ഏഷ്യയുടെ കേരള കോഓർഡിനേറ്റർ മൃദുൽ എം.മഹേഷ് ആണ് മത്സരം നിയന്ത്രിക്കുന്നത്. ന്യൂസ് നിൻജയെക്കുറിച്ചറിയാനും സ്കൂളുകൾക്കു ക്വിസാരിയോ ക്ലബ്ബിന്റെ ഭാഗമാകുന്നതിനും വിവരങ്ങൾക്കും ബന്ധപ്പെടാം: 9744062997