
എറണാകുളം ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മെഗാ ജോബ് ഫെയർ നാളെ
പൂത്തോട്ട ∙ കുസാറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, സ്വാമി ശാശ്വതീകാനന്ദ കോളജ് എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ‘പ്രയുക്തി ജോബ് ഡ്രൈവ് –2025’ നാളെ രാവിലെ 9 മുതൽ 3 വരെ സ്വാമി ശാശ്വതീകാനന്ദ കോളജിൽ നടക്കും. 20ൽ ഏറെ കമ്പനികൾ ആയിരത്തിലധികം ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. 8589982029
എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ
ആലുവ∙ സ്വകാര്യ മേഖലയിൽ നിയമനം ലഭിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ 25നു 10നു പേരു റജിസ്റ്റർ ചെയ്യാം. അഭിമുഖ പരിശീലനം, കംപ്യൂട്ടർ പരിശീലനം, കരിയർ കൗൺസലിങ് എന്നിവ സൗജന്യമായി ലഭിക്കും. ബന്ധപ്പെട്ട രേഖകളുമായി എത്തണം.
സിവിൽ സർവീസ് പരിശീലനം
ആലുവ∙ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ സെന്ററിൽ വീക്കെൻഡ് ബാച്ചിൽ പ്രവേശനം ആരംഭിച്ചു. ജൂലൈ ആദ്യവാരം ക്ലാസ് ആരംഭിക്കും. അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. വിദ്യാർഥികൾക്കു ഫീസ് ഇളവ് ഉണ്ട്. 82810 98873. വെബ്സൈറ്റ്: https://kscsa.org.
വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം
പെരുമ്പാവൂർ ∙എംഇഎസ് അംഗങ്ങളുടെ കുട്ടികളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരിൽ നിന്ന് എംഇഎസ് കുന്നത്തുനാട് താലൂക്ക് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. 80 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അയയ്ക്കണം. 96336 11007. 28ന് മാറമ്പിള്ളി എംഇഎസ് കോളജിൽ നടത്തുന്ന ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും എംഇഎസ് സംസ്ഥാന ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും നൽകും.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
പെരുമ്പാവൂർ ∙ 51 ദിവസം പ്രായമുള്ള ഗ്രാമപ്രിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളയൻചിറങ്ങര മൃഗാശുപത്രിയിൽ 24ന് രാവിലെ 9.30 മുതൽ 130 രൂപ നിരക്കിൽ വിതരണം ചെയ്യും. 98952 05867.
കൂടിക്കാഴ്ച മാറ്റിവച്ചു
കിഴക്കമ്പലം∙ മലയിടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്നും നാളെയും നടത്താനിരുന്ന ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് കൂടിക്കാഴ്ച മാറ്റി വച്ചതായി മെഡിക്കൽ ഓഫിസർ ഇൻ ചാർജ് അറിയിച്ചു.
മസ്റ്ററിങ് പൂർത്തിയാക്കണം
പറവൂർ ∙ ഏഴിക്കര പഞ്ചായത്തിൽ നിന്നു സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25 മുതൽ സെപ്റ്റംബർ 24 വരെ കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിങ് അക്ഷയ കേന്ദ്രം വഴി പൂർത്തിയാക്കണമെന്നു സെക്രട്ടറി അറിയിച്ചു.
ട്യൂഷൻ അധ്യാപിക
പെരുമ്പാവൂർ ∙ നഗരസഭാ പ്രീ-മെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്ക് 2025-26 അധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും യുപി വിഭാഗത്തിലും ട്യൂഷൻ എടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വനിതകൾ ആയിരിക്കണം. വെള്ള പേപ്പറിൽ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ എഴുതി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ ഹാജരാക്കണം.
അപേക്ഷകൾ 30ന് വൈകിട്ട് 5നകം കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. ഹൈസ്കൂൾ തലം ഹിന്ദി, ഇംഗ്ലിഷ്, കണക്ക്, സയൻസ്, സോഷ്യൽ സ്റ്റഡീസ്, സോഷ്യൽ സയൻസ്( യോഗ്യത – ബി.എഡ്). യുപി തലത്തിൽ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിന് യോഗ്യത ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം.
വൈദ്യുതി മുടക്കം
മരട് കണ്ണാടിക്കാട്, ഉപാസന റോഡ്, വിജയാ റോഡ്, വൈറ്റ് ഫോർട്ട് ഹോട്ടൽ, ശങ്കർ നഗർ, വികാസ് നഗർ, നിരവത്ത് റോഡ്, അയിനി അമ്പലം, കാട്ടിത്തറ റോഡ്, കുണ്ടന്നൂർ ജംക്ഷൻ, അയിനി–പേട്ട റോഡ് പരിസരങ്ങളിൽ 10 മുതൽ 5 വരെ.